സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Thursday 18 April 2024 1:08 AM IST

ചിറ്റൂർ: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകൻ രംഗസ്വാമി (ദുരൈ 30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് സഹോദരൻ മഹേന്ദ്രൻ (23) കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോൾ എന്തോ കുത്തിയതാണെന്ന് പറഞ്ഞ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നുമണിക്ക് മരിച്ചു.

മൃതദേഹം കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു. ചിറ്റൂർ ഡിവൈ.എസ്.പി ടി.കെ.ഷാജു, കൊഴിഞ്ഞാമ്പാറ സി.ഐ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു. രംഗസ്വാമി അവിവാഹിതനാണ്. അമ്മ: രാജാമണി മറ്റു: സഹോദരങ്ങൾ അർജ്ജുനൻ, മഹേശ്വരി.