കഞ്ചാവുമായി പിടികൂടിയ കേസിൽ യുവാവിനെ വിട്ടയച്ചു

Thursday 18 April 2024 1:15 AM IST

വടകര: കേസ് നടപടിക്രമങ്ങളിലെ അപാകതെ മൂലം കഞ്ചാവുമായി പിടികൂടിയ യുവാവിനെ കോടതി വെറുതെ വിട്ടു. തൃശ്ശൂർ കൊടകര സ്വദേശി കറുത്തേടത്ത് ദിനേശനെ (46)യാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വെറുതെ വിട്ടത്. 2018 ജൂലായ് 27 ന് വൈകിട്ട് 5:40മണിക്ക് വടകര പുതിയ ബസ്സ് സ്റ്റാന്റിനു സമീപമുള്ള ശ്രീമണി ബാറിന് സമീപം വെച്ച് ദിനേശനെ ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി വടകര സബ് ഇൻസ്പെക്ടരും സംഘവും പിടികൂടിയത്. .എൻ.ഡി.പി.എസ്സ് ആക്ട് പ്രകാരമുള്ള കേസിൽ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല എന്നും അന്വേഷണത്തിലും പാളിച്ച സംഭവിച്ചു എന്നും കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഡ്വ.പി.പി സുനിൽ കുമാർ ഹാജരായി.