പതിച്ചു നൽകിയ ഭൂമിയിലെ മരം വെട്ടാനാകില്ല: സുപ്രീംകോടതി

Thursday 18 April 2024 4:35 AM IST

ന്യൂഡൽഹി: പതിച്ചു നൽകിയ ഭൂമിയിലെ മരങ്ങൾ വെട്ടാൻ താമസക്കാർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വനഭൂമിയിലെ എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്. വെട്ടുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (ഡി.എഫ്.ഒ) അനുമതി അത്യാവശ്യമാണ്. ഈ മരങ്ങളെ നശിപ്പിക്കുന്നതും മുറിക്കുന്നതും മറ്റുതരത്തിൽ ഉപദ്രവിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും കോടതി കണ്ടെത്തി. ഇടുക്കി ജില്ലയിലെ വരമൊഴിയിൽ പതിച്ചു നൽകിയ വനഭൂമിയിലെ ആഞ്ഞിലി മരം വെട്ടിയതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മെഹ്‌ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.

Advertisement
Advertisement