കോൺഗ്രസിന്റേത് ‘ലൂട്ട് ഈസ്റ്റ് പോളിസി’: മോദി

Thursday 18 April 2024 12:56 AM IST

അഗർത്തല: കോൺഗ്രസിന്റേത് 'ലൂട്ട് ഈസ്റ്റ് പോളിസി"യാണെന്ന് (വടക്കു കിഴക്കിനെ കൊള്ളയടിക്കൽ) പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ അഗർത്തലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കൻ മേഖലകളെ കോൺഗ്രസ് അവഗണിച്ചു. മേഖലയെ കൊള്ളയടിക്കാനാണ് അവർ ശ്രമിച്ചത്. പത്തുവർഷം മുമ്പ്, താൻ അത് അവസാനിപ്പിച്ചു, ഇപ്പോൾ ഞങ്ങൾ 'ആക്ട് ഈസ്റ്റ്'(വടക്കു കിഴക്കിന് വേണ്ടി പ്രവർത്തിക്കൽ) പോളിസിയിൽ പ്രവർത്തിക്കുന്നു. ഇതാണ് മോദിയുടെ ഗ്യാരന്റി. താൻ വടക്കു കിഴക്ക് മേഖലയിൽ 50ൽ കൂടുതൽ തവണ സന്ദർശനം നടത്തി. കോൺഗ്രസ് ഭരണകാലത്ത് ത്രിപുര എവിടെയെന്ന് പോലും അവർക്ക് അറിയില്ലായിരുന്നു. ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് ഭരണം നാശത്തിന്റേതായിരുന്നുവെന്നും മോദി ആരോപിച്ചു. പത്ത് വർഷത്തെ ബി.ജെ.പി ഭരണത്തിൽ ഉണ്ടായ വികസനം 'വെറും ട്രെയിലർ' മാത്രമാണെന്നും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും മോദി പറഞ്ഞു.പാർട്ടി അധികാരത്തിൽ വന്നാൽ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തും.വടക്കുകിഴക്കൻ മേഖലയിലും ത്രിപുരയിലും വികസനം നടത്താനാണ് ബി.ജെ.പി ശ്രമിച്ചത്.

Advertisement
Advertisement