സിജു വിൽസന്റെ പഞ്ചവത്സര പദ്ധതി ട്രെയിലർ

Friday 19 April 2024 6:20 AM IST

സിജു വിൽസൺ നായകനായി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.പി.പി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ , സംഭാഷണം സജീവ് പാഴൂർ, ഛായാഗ്രഹണം ആൽബി, ഗാനരചന റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റർ കിരൺ ദാസ്.
കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ ആണ്നി ർമ്മാണം. ഏപ്രിൽ 26ന് റിലീസ് ചെയ്യും. പി .ആർ. ഒ പ്രതീഷ് ശേഖർ.

Advertisement
Advertisement