'ഒരു കൊച്ചു കേക്ക് കട്ടിംഗ്" സുചിത്ര
തൊണ്ണൂറുകളിൽ മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു സുചിത്ര. മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ സിനിമയിൽ നായികയായാണ് അരങ്ങേറ്റം കുറിച്ചത്. ജഗദീഷ്, സിദ്ദിഖ് എന്നിവരുടെ കോമഡി സിനിമകളിലാണ് നായികയായി ഏറെ തിളങ്ങിയത്.മിമിക്സ് പരേഡ്, കാസർകോട് കാദർഭായ്,മാന്ത്രികച്ചെപ്പ്, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിടപറഞ്ഞ സുചിത്ര ഇപ്പോൾ കുടുംബസമേതം യു.എസിൽ ആണ്. നാൽപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ സുചിത്ര പങ്കുവച്ചു. ഒരു കൊച്ചു കേക്ക് കട്ടിംഗ് എന്ന കുറിപ്പിലാണ് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്. സ്റ്റൈലിഷ് ലുക്കിലാണ് സുചിത്ര. ഭർത്താവ് മുരളിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏക മകൾ നേഹ ആഘോഷങ്ങളിൽ കണ്ടില്ല. സിനിമയിലേക്ക് വേഗം മടങ്ങിവരൂവെന്ന് സുചിത്രയോട് ആരാധകർ.ഒരു വയസ് കുറഞ്ഞുവെന്ന് തോന്നുന്നുവെന്ന് ആരാധകർ പറയുന്നു.