ടി.എം.എ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

Friday 19 April 2024 7:01 AM IST

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ(ടി.എം.എ) ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു.അദാനി സ്റ്റാർട്ടപ്പ്,പാഡ്‌സൺ സി.എസ്.ആർ,ബെസ്റ്റ് ബി സ്‌കൂൾ എന്നി അവാർഡുകൾക്ക് 30 വരെയും കിംസ്ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് 25 വരെയാണ് എൻട്രികൾ സമർപ്പിക്കാം.മേയ് 16,17ന് നടക്കുന്ന വാർഷിക കൺവെൻഷനായ ട്രിമ 2024ലെ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് tmakerala.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.ഫോൺ: 7907933518.