ബി ജെ പി വീണ്ടും അധികാരത്തിൽ വന്നാൽ   ഭരണഘടന തന്നെ മാറ്റും,​ ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കുമോയെന്നു പോലും സംശയം : എം വി ഗോവിന്ദൻ  

Thursday 18 April 2024 9:41 PM IST

തിരുവനന്തപുരം :രാജ്യത്തെ ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറഞ്ഞു. ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ പോലും സംശയം ഉണ്ടെന്നും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബി. ജെ. പി. വീണ്ടും അധികാരത്തിൽ വന്നാൽ നിലവിലെ ഭരണഘടന മാറ്റും. ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതി അടിസ്ഥാനമാക്കി മാറ്റാൻ ആണ് ശ്രമമെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഹിന്ദുത്വ അജണ്ടയുടെ കൈവഴി ആണ് പൗരത്വനിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. . എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സിഎഎ റദ്ദ് ചെയ്യുമെന്ന് പറയുന്നില്ല.
മൃദ് ഹിന്ദുത്വമാണ് കോൺഗ്രസ് അജണ്ട. ഇന്ത്യ മുന്നണിയുടെ ദൗർബല്യം കോൺഗ്രസ്സാണന്നും അദ്ദേഹം വിമർശിച്ചു ചിറയിൻകീഴ് ഇമാമി ദർബാർ ഹാളിൽ നടന്ന പൊതുയോഗത്തിൽ നൂറു കണക്കിന് പേർ പങ്കെടുത്തു.

അതേസമയം രാവിലെ നെടുമങ്ങാട് നിയമസഭമണ്ഡലത്തിലെ വെമ്പായം ജംഗ്ഷനിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് 60 ൽ അധികം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി സ്വീകരണം ഉണ്ടായിരുന്നു. വെള്ളിയാഴ്ച കാട്ടാക്കട മണ്ഡലത്തിലാണ് സ്ഥാനാർത്ഥി പര്യടനം.

Advertisement
Advertisement