'ബഹുസ്വരതയ്ക്ക് മാഷല്ലാതെ മറ്റാര്' സാംസ്‌കാരിക സായാഹ്നം 21ന്
കൊടുങ്ങല്ലൂർ: 'ബഹുസ്വരതയ്ക്ക് മാഷല്ലാതെ മറ്റാര് ' എന്ന പ്രമേയവുമായി 21 ന് കൊടുങ്ങല്ലൂരിൽ സാംസ്‌കാരിക സായാഹ്നം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് കുഞ്ഞികുട്ടൻ തമ്പുരാൻ സ്മാരക ചത്വരത്തിലാണ് പരിപാടി. ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിനെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നത്തിൽ മന്ത്രി പി. രാജീവ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ, ജോൺ ബ്രിട്ടാസ് എം.പി, ബെന്യാമിൻ, കമൽ, കരിവെള്ളൂർ മുരളി, പി.എൻ. ഗോപീകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ. ഖദീജ മുംതാസ്, പ്രിയനന്ദനൻ, ഗായത്രി വർഷ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് അലോഷിയുടെ നേതൃത്വത്തിൽ വിപ്ലവ ഗസൽ ഗാനങ്ങൾ അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ.ആർ. ജൈത്രൻ, അഡ്വ. അഷറഫ് സാബാൻ, സി.സി. വിപിൻ ചന്ദ്രൻ, കെ.എം. ഗഫൂർ, സുധീർ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.