 ആം ആദ്‌മിയെ വിടാതെ ഇ.ഡി എം.എൽ.എ അമാനത്തുള്ള ഖാനും അറസ്റ്റിൽ

Friday 19 April 2024 12:49 AM IST

ന്യൂഡൽഹി: വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്‌തു. ചോദ്യം ചെയ്യലിനെ തുടർന്നായിരുന്നു അറസ്റ്റ്. കേജ്‌രിവാൾ അടക്കം ഇ.ഡി അറസ്റ്റു ചെയ്യുന്ന അഞ്ചാമത്തെ ആം ആദ്‌മി നേതാവാണ് അമാനത്തുള്ള. ഓഖ്‌ല എം.എൽ.എയായ അമാനത്തുള്ള ഖാൻ 2018-2022 കാലത്ത്

ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചും ബോർഡ് വസ്‌തുക്കൾ അന്യായമായി പാട്ടത്തിന് നൽകിയും അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് നേരത്തെ സി.ബി.ഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അറസ്റ്റ്. ഇ.ഡിയും സി.ബി.ഐയും ഇദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്‌തിരുന്നു. ഇന്നലെ ഖാന്റെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരായതും തുടർന്ന് അറസ്റ്റ് ചെയ്‌തതും.

കേ​ജ്‌​രി​വാ​ളി​നെ​ ​ജ​യി​ലിൽ കൊ​ല്ലാ​ൻ​ ​ശ്ര​മ​മെ​ന്ന്

ന്യൂ​ഡ​ൽ​ഹി​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​ൽ​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​ ​ജ​യി​ലി​ട​ച്ച് ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​ബി.​ജെ.​പി​ ​നീ​ക്ക​മെ​ന്നും​ ​ടൈ​പ്പ് 2​ ​പ്ര​മേ​ഹ​ ​രോ​ഗി​യാ​യ​ ​ആ​ളി​ന്റെ​ ​ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ​ ​ഇ​ഡി​ ​ഉ​യ​ർ​ത്തി​യ​ ​എ​തി​ർ​പ്പു​ക​ൾ​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​ആം​ആ​ദ്‌​മി​ ​പാ​ർ​ട്ടി​ ​ആ​രോ​പി​ച്ചു. അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ൾ​ ​ക​ടു​ത്ത​ ​പ്ര​മേ​ഹ​ ​രോ​ഗി​യാ​ണെ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാ​മെ​ന്ന് ​പാ​ർ​ട്ടി​ ​നേ​താ​വും​ ​മ​ന്ത്രി​യു​മാ​യ​ ​അ​തി​ഷി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​ദി​വ​സ​വും​ 54​ ​യൂ​ണി​റ്റ് ​ഇ​ൻ​സു​ലി​ൻ​ ​എ​ടു​ക്കു​ന്നു​ണ്ട്.​ ​ക​ടു​ത്ത​ ​പ്ര​മേ​ഹ​മു​ള്ള​വ​ർ​ ​മാ​ത്ര​മെ​ ​ഇ​ത്ര​യും​ ​അ​ള​വി​ൽ​ ​ഇ​ൻ​സു​ലി​ൻ​ ​എ​ടു​ക്കു​വെ​ന്ന് ​ഡോ​ക്‌​ട​ർ​മാ​രോ​ട് ​ചോ​ദി​ച്ചാ​ല​റി​യാം.​ ​അ​തു​കൊ​ണ്ടാ​ണ് ​വീ​ട്ടി​ൽ​ ​പാ​കം​ ​ചെ​യ്‌​ത​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ​ ​ബി.​ജെ.​പി​ ​ഇ​ഡി​ ​വ​ഴി​ ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​ആ​രോ​ഗ്യം​ ​ന​ശി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭ​ക്ഷ​ണ​ ​പ​ട്ടി​ക​യി​ൽ​ ​മാ​മ്പ​ഴ​വും​ ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മു​ണ്ട്.​ ​ഡോ​ക്‌​ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​ക​ലോ​റി​ ​കു​റ​ഞ്ഞ​ ​മ​ധു​ര​പ​ല​ഹാ​രം​ ​ക​ഴി​ക്കാ​ൻ​ ​അ​നു​വാ​ദ​മു​ണ്ട്.​ ​പ്ര​മേ​ഹ​ ​രോ​ഗി​ക​ൾ​ ​വാ​ഴ​പ്പ​ഴം​ ​ക​ഴി​ക്കു​ന്ന​തും​ ​പ​തി​വാ​ണ്.​ ​ഇ​തെ​ല്ലാം​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​ ​ദി​വ​സ​വും​ ​കേ​ജ്‌​രി​വാ​ൾ​ ​എ​ണ്ണ​ ​പ​ല​ഹാ​ര​ങ്ങ​ളും​ ​കൊ​ഴു​പ്പു​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ളും​ ​ക​ഴി​ക്കാ​റു​ണ്ടെ​ന്ന​ ​ഇ​ഡി​ ​ആ​രോ​പ​ണം​ ​ത​ള്ളി​യ​ ​അ​തി​ഷി​ ​ന​വ​രാ​ത്രി​ ​ദി​വ​സം​ ​പ്ര​സാ​ദം​ ​ക​ഴി​ച്ച​ത് ​തെ​റ്റാ​ണോ​ ​എ​ന്നും​ ​ചോ​ദി​ച്ചു.