ലോക്‌സഭാ തിരഞ്ഞെടുപ്പ്; തമിഴ്‌നാട് അടക്കമുള്ള 21 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു, ആശംസകളുമായി മോദി

Friday 19 April 2024 7:39 AM IST

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിൽ രാവിലെ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള വോട്ടിംഗും ഇന്നാണ്.

ആദ്യഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കെ എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. യുവാക്കളും കന്നിവോട്ടർമാരും വലിയതോതിൽ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആർ എസ് എസ് മേധാവി മോഹൻ ഭഗവത്, നടൻ അജിത്ത്, കോൺഗ്രസ് നേതാവ് പി ചിദംബരം, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി.

ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ, സീറ്റുകൾ


തമിഴ്‌നാട്- 39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മദ്ധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര- 5 വീതം, ബിഹാർ-4, പശ്ചിമ ബംഗാൾ-3, അരുണാചൽ, മണിപ്പൂർ, മേഘാലയ-2 വീതം, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കാശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ- ഒരു സീറ്റ് വീതം.

16.63 കോടി വോട്ടർമാർ

1625 സ്ഥാനാർത്ഥികൾ