ഇടിയും സംഗീതവും പൗ

Saturday 20 April 2024 6:00 AM IST

മലയാളത്തിലെയും കന്നടയിലെയും താരങ്ങൾക്കൊപ്പം വിദേശ അഭിനേതാക്കളും അണിനിരക്കുന്ന പൗ എന്ന ചിത്രം ഗില്ലി സംവിധാനം ചെയ്യുന്നു.ആക്ഷൻ മ്യൂസിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ അശ്വിൻ കുമാറും ആത്മിയ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ബിഗ് ബോസ് ഫെയിം ഋതു മന്ത്ര, ജയപ്രകാശ്, വിജയ് കുമാർ, വിജിലേഷ്, പ്രേം പ്രകാശ്, സജൽ സുദർശൻ, ശാന്തി കൃഷ്ണ, മുത്തുമണി, അമല മാത്യു (കന്നഡ നടി) എന്നിവർക്കൊപ്പം ജോൺ ലൂക്കാസ് (അമേരിക്കൻ നടൻ) സെർജി അസ്തഖോവ് (റഷ്യൻ നടൻ) തുടങ്ങിയ വിദേശതാരങ്ങളും പ്രധാനവേഷത്തിൽ എത്തുന്നു. രചനയും സംവിധായകൻ ഗില്ലിയുടേതാണ്.എൽദോസ് ജോർജ് ആണ് ഛായാഗ്രഹണം.എങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് ജോബ് കുര്യനാണ് സംഗീതം.
പാലി ഫ്രാൻസിസ് പശ്ചാത്തല സംഗീതം ഒരുക്കുന്നു.
ചേതൻ ഡിസൂസയും റോബിൻ ടോമുമാണ് ആക്ഷൻ കൊറിയോഗ്രഫി.പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്,
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ ആണ് നിർമ്മാണം. പി.ആർ. ഒ ആതിര ദിൽജിത്ത്

Advertisement
Advertisement