തരുൺ മൂർത്തി ചിത്രം 22ന് ആരംഭിക്കും മോഹൻലാലിനൊപ്പം ശോഭനയും പ്രകാശ് വർമ്മയും

Saturday 20 April 2024 6:00 AM IST

മലയാളത്തിലെ സൂപ്പർ ഹിറ്റ് താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു. മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. പ്രമുഖ പരസ്യ ചിത്ര സംവിധായകനും നിർമ്മാതാവുമായ പ്രകാശ് വർമ്മ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അവിടത്തെപോലെ ഇവിടെയും,

അനുബന്ധം, പടയണി, രംഗം, ഇനിയും കുരുക്ഷേത്രം, കുഞ്ഞാറ്റക്കിളികൾ, എന്റെ എന്റേതുമാത്രം, ടി.പി. ബാലഗോപാലൻ എം.എ, വാസ്തുഹാര, അഭയംതേടി, ശ്രദ്ധ, അഴിയാത്ത ബന്ധങ്ങൾ, മാമ്പഴക്കാലം, പക്ഷേ, ഉള്ളടക്കം, വെള്ളാനകളുടെ നാട്, മായാമയൂരം, മിന്നാരം, പവിത്രം, നാടോടിക്കാറ്റ്, തേന്മാവിൻകൊമ്പത്ത്,മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലും ശോഭനയും ഒരുമിച്ചിട്ടുണ്ട്.പതിനഞ്ചുവർഷത്തിനുശേഷമാണ് മോഹൻലാലും ശോഭനയും ഒരുമിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ചത്. എന്നാൽ ഈ ചിത്രത്തിൽ മനോജ് കെ. ജയന്റെ ജോഡിയായിരുന്നു ശോഭന. 2004ൽ റിലീസ് ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി നായകനും നായികയുമായി അഭിനയിച്ചത്. അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് നാലു വർഷം മുൻപ് മലയാളത്തിൽ ശോഭന അവസാനമായി അഭിനയിച്ചത്. മല

യളിയായ പ്രകാശ് വർമ്മ വോ‌ഡഫോൺ, ഹച്ച് ഉൾപ്പടെ വൻ സ്വീകാര്യത ലഭിച്ച നിരവധി പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വോഡഫോൺ പരസ്യങ്ങളിലെ മനോഹരമായ ചെറിയ മൃഗശാലയും ഹച്ച് പരസ്യത്തിൽ തന്റെ സുന്ദരനായ ചെറിയ ഉടമയെ പിന്തുടരുന്ന മനോഹരമായ പഗ്ഗും കാഴ്ചക്കാരുടെ ഹൃദയത്തിൽ ആഴത്തിലാണ് ഇടം പിടിച്ചത്. ദിലീപ് നായകനായി ലാൽജോസ് സംവിധാനം ചെയ്ത ഏഴു സുന്ദരരാത്രികൾ എന്ന ചിത്രത്തിന്റെ നി‌ർമ്മാതാക്കളിൽ ഒരാളാണ്. ചിത്രത്തിനുവേണ്ടി ഒരു പ്രൊമോ ഗാനം പ്രകാശ് ഒരുക്കിയിരുന്നു. അതേസമയം മോഹൻലാൽ - തരുൺമൂർത്തി ചിത്രത്തിന്റെ ചിത്രീകരണം

ഏപ്രിൽ 22ന് ആരംഭിക്കും. മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ. കെ. ആർ. സുനിൽ.

തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും . ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത് .കലാസംവിധാനം -ഗോകുൽദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീറ സനീഷ്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മാണം.

Advertisement
Advertisement