ഐസ്‌ലാൻഡിൽ അഹാന

Saturday 20 April 2024 6:00 AM IST

ഐസ്‌ലാൻഡിൽ അവധി ആഘോഷിക്കുകയാണ് യുവനടി അഹാന കൃഷ്ണ. മനോഹരമായ ചിത്രങ്ങൾ അഹാന ആരാധകർക്കായി പങ്കുവച്ചു. ജലകന്യകയെ പോലെയുണ്ടെന്ന് അഹാനയോട് ആരാധകർ. വടക്കൻ യൂറോപ്പിലെ അറ്റ് ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് എെസ് ലാൻഡ്. ഐസ്‌ലാൻഡ് എന്നാൽ 'ഐസ്‌" മാത്രം നിറഞ്ഞൊരു സ്ഥലമെന്നാണ് കുട്ടിക്കാലത്ത് കരുതിയത്. ഇവിടെ എത്തിയപ്പോഴാണ് വ്യത്യസ്ത കാഴ്ചകൾ കണ്ടറിയാൻ സാധിച്ചത്. മലനിരകൾ, ബ്ളാക്ക് സാൻഡ് ബീച്ച്, അരുവികൾ എല്ലാത്തിലും ഉപരി നോർത്തേൺ ലൈറ്റ്‌സ് എന്ന വിസ്‌മയവും ആസ്വദിക്കാൻ സാധിച്ചെന്ന് അഹാന ട്രാവൽ വീഡിയോസിൽ പറയുന്നു.

വർഷങ്ങളായി തന്റെ ആഗ്രഹമാണ് നോർത്തേൺ ലൈറ്റ്‌സ് നേരിട്ട് കാണണം എന്നത്. പന്ത്രണ്ടു ദിവസങ്ങൾ തുടർച്ചയായി കാത്തിരുന്ന ശേഷമാണ് ആ കാഴ്ച കാണാനായത്. മാർച്ച് 31ന് ഐസ്‌ലാൻഡിൽ രാത്രി 12.50നും 2.30നും ഇടയിലായിരുന്നു നോർത്തേൺ ലൈറ്റ്സ് തെളിഞ്ഞത്. ഇനിയും ഈ കാഴ്ച കാണാൻ താൻ എത്തും എന്ന ശുഭാപ്‌തി വിശ്വാസത്തോടെയാണ് അഹാന ഇൻസ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Advertisement
Advertisement