ബ്രസൽസ് മേളയിൽ വടക്കൻ

Saturday 20 April 2024 6:00 AM IST

കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സജീദ് എ. സംവിധാനം ചെയ്ത വടക്കൻ ബ്രസൽസ് ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി, ബ്രസൽസ് ഇന്റർനാഷണൽ പ്രോജക്ട്‌സ് ഷോകേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യത്തെ മലയാളം സിനിമയാണ് വടക്കൻ. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നുംവടക്കൻ മലബാറിലെ നാടോടിക്കഥകളിൽനിന്നും നിഗൂഢമായ സംഭവങ്ങൾ ഇഴചേർന്ന അമാനുഷിക ത്രില്ല റിൽ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് സംവിധായകൻ സജീദ് കഥ എഴുതുന്നു. തിരക്കഥയും സംഭാഷണവും ഉണ്ണി .ആർ . ഒാസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദ ലേഖനം നി ർവഹിക്കുന്നു, ഛായാഗ്രഹണം കെയ്‌കോ നകഹാര, സംഗീതം ബിജിബാൽ . പാക്സ്ഥാനി ഗായകനും ഗാനരചയിതാവുമായ സെബ് ബംഗഷും ചിത്രത്തിന്റെ ഭാഗമാണ്. ഓഫ്‌ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ജയദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത്ത് ദുറാനി എന്നിവർ ചേർന്നാണ് നിർമ്മാണം. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്യാനും മറ്റ് പ്രാദേശിക ഭാഷകളിൽ റിലീസ് ചെയ്യാനും പദ്ധതിയുണ്ട്.. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Advertisement
Advertisement