കുടുകുടാ ചിരിപ്പിക്കാൻ പൃഥ്വിരാജും ബേസിലും, ഗുരുവായൂരമ്പലനടയിൽ ടീസർ

Saturday 20 April 2024 6:00 AM IST

പരസ്പരം കൗണ്ടർ അടിച്ച് പൃഥ്വിരാജും ബേസിൽ ജോസഫും. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷംപൃഥ്വിരാജ് , ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്നഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തു.തമിഴ് നടൻ യോഗി ബാബു ചിത്രത്തിൽ പ്രധാന താരമാണ്.നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി .വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ദീപു പ്രദീപ് രചന നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,
ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ,
മേയ് 16ന് റിലീസ് ചെയ്യും.പി .ആർ. ഒ എ .എസ് ദിനേശ്.
"

Advertisement
Advertisement