'കാന്താര"യോടൊപ്പം മോഹൻലാൽ

Saturday 20 April 2024 6:00 AM IST

മലയാളത്തിന്റെ അഭിമാനമായ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് കന്നട താരം ഋഷഭ് ഷെട്ടി.

ഇന്ത്യയൊട്ടാകെ തരംഗം തീർത്ത കാന്താരയിലൂടെ ഋഷഭ് മലയാളത്തിന് ഏറെ പരിചിതനാണ്. മോഹൻലാലും ഋഷഭും കണ്ടുമുട്ടിയത് സിനിമയിൽ ഒരുമിക്കുന്നതിന്റെ ഭാഗമാണോ എന്ന് ആരാധകർ ചോദിക്കുന്നു. കാന്താര 2വിന്റെ ജോലികളിലാണ് ഋഷഭ്. ചിത്രത്തിൽ അതിഥി വേഷത്തിലെങ്കിലും മോഹൻലാൽ പ്രത്യക്ഷപ്പെടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രഭാഷകനും എഴുത്തുകാരനുമായ ആർ. രാമനന്ദിനൊപ്പമാണ് മോഹൻലാൽ ഋഷഭ് ഷെട്ടിയെ കാണാൻ എത്തിയത്. കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തിൽ മോഹൻലാൽ രാമാനന്ദിനൊപ്പം ദർശനം നടത്തിയിരുന്നു. കർണാടകയിലെ കുന്ദാപുരയിലാണ് ഋഷഭ് ഷെട്ടിയുടെ വീട്. ഇവിടെ എത്തിയാണ് മോഹൻലാൽ ഋഷഭ് ഷെട്ടിയെ കണ്ടത്. മോഹൻലാലിനൊപ്പമുള്ള മൂന്നു ചിത്രങ്ങളും ഋഷഭ് ഷെട്ടി പങ്കുവച്ചു. ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതിയും മോഹൻലാലിനൊപ്പമുള്ളതാണ് ഒരു ചിത്രം.

Advertisement
Advertisement