ചിയാൻ 62, വീര ധീര ശൂരൻ

Saturday 20 April 2024 6:00 AM IST

ചിയാൻ 62 ഇനി വീര ധീര ശൂരൻ. വിക്രത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം. എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്നു മിനിട്ട് ദൈർഘ്യം വരുന്ന ടൈറ്റിൽ ടീസർ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു. വിക്രത്തിന്റെ അൻപത്തി എട്ടാമത് പിറന്നാൾ ദിനത്തോടനുബന്ധിച്ച് നിർമ്മാതാക്കളായ എച്ച്. ആർ. പിക്‌ചേഴ്‌സാണ് ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരും താരനിരയിലുണ്ട്. സുരാജിന്റെ തമിഴ് അരങ്ങേറ്റമാണ്. ദുഷാര വിജയനാണ് നായിക. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിത്രത്തെ മികവുറ്റതാക്കുമെന്നുറപ്പാണ്. എഡിറ്റർ പ്രസന്ന.ജി.കെയും കലാസംവിധാനം സി.എസ്. ബാലചന്ദറും നിർവഹിക്കുന്നു. എച്ച്. ആർ .പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം. ഏപ്രിൽ 21ന് മധുരയിൽ ചിത്രീകരണം ആരംഭിക്കും.പി.ആർ.ഒ പ്രതീഷ് ശേഖർ.

Advertisement
Advertisement