കാളിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്

Saturday 20 April 2024 3:16 AM IST

വെള്ളറട: ദക്ഷിണ ഭാരത തീർത്ഥാടന കേന്ദ്രമായ കാളിമലയിൽ ചിത്രാ പൗർണമി തീർത്ഥാടനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.സമുദ്രനിരപ്പിൽ നിന്നും 3500അടി ഉയരത്തിൽ മലമുകളിൽ സ്ഥിതിചെയ്യുന്ന കാളിമലയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് തീർത്ഥാടകരെത്തുന്നത്. 23ന് ചിത്രാപൗർണമി പൊങ്കാലയോടുകൂടി തീർത്ഥാടനം സമാപിക്കും. തീർത്ഥാടകരെ വരവേൽക്കാൻ കാളിമല ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ആഘോഷകമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കന്യാകുമാരി,തിരുവനന്തപുരം ജില്ലകളിൽ പ്രദേശിക ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവലകളിൽ ദീപാലങ്കാരവും കമാനങ്ങളും ഒരുക്കുകയുംചെയ്തു.23ന് കേരള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ കാളിമലയിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നടത്തുമെന്ന് സംഘാടകർ പറഞ്ഞു.

Advertisement
Advertisement