അതിർത്തി തർക്കം :വെട്ടേറ്റ് ഒരാൾ ആശുപത്രിയിൽ 

Saturday 20 April 2024 12:14 AM IST

പീരുമേട്: വാഗമണ്ണിൽ അതിർത്തി തർക്കത്തേ തുടർന്നുണ്ടായ വാക്കേറ്റത്തിൻ കോടാലി കൊണ്ട് തലക്ക് വെട്ടേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്. വാഗമൺ പാറക്കെട്ട ഭാഗത്ത് താമസിക്കുന്ന രമ്യാ ഭവനിൽ രാധാകൃഷ്ണനാണ് തലക്ക് ഗുരുതര പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവരുടെ പരാതിയിൽ സമീപവാസി ഹലീൻ റഹ്മാനെതിരെ വാഗമൺ പൊലീസ് കേസെടുത്തു . കഴിഞ്ഞ ദിവസംവൈകിട്ടാണ് സംഭവം നടക്കുന്നത്. വാഗമൺ പാറക്കെട്ട് മേഖലയിൽ താമസിക്കുന്ന ഇരുവരും തമ്മിലുണ്ടായ അതിർത്തി തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ ഹലീൻ രാധാകൃഷ്ണന്റെ തലക്ക് കോടാലി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. രാധാകൃഷ്ണന്റെ പരാതിയിൽ ഹലീൽ നെതിരെ വാഗമൺ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇരുകൂട്ടരും തമ്മിൽ നാളുകളായി അതിർത്തി തർക്കം നിലനിൽ ക്കുന്നതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലവിലുണ്ട്.വാഗമൺ സി ഐ എം.ടിവിനോദിന്റെ നേതത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.