വിജയം ഉറപ്പാക്കാൻ കരുതലും വാഗ്ദാനം

Saturday 20 April 2024 2:01 AM IST

വർക്കല: വികസനവും കരുതലും വാഗ്ദാനം നൽകി വിജയം ഉറപ്പാക്കാൻ മുന്നണികൾ. കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂർക്കൽ,മലയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലായിരുന്നു വി.ജോയി ഇന്നലെ പര്യടനം നടത്തിയത്. പെരുകാവ് ,പാറപ്പൊറ്റ,വിളവൂർക്കൽ,മുളയ്ക്കൽ,ഊറ്റുപ്പാറ, തറട്ട തുടങ്ങി അൻപതിലധികം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ മലയിൻകീഴ് ജംഗ്ഷനിൽ പര്യടനം സമാപിച്ചു. കടയ്‌ക്കാവൂർ,അഞ്ചുതെങ്ങ്,കഠിനംകുളം പഞ്ചായത്തുകളിലാണ് വി.ജോയിയുടെ ഇന്നത്തെ പര്യടനം.രാവിലെ 8ന് തെക്കുംഭാഗം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പര്യടനം രാത്രിയോടെ വിളയൻകുളത്ത് സമാപിക്കും.

മംഗലപുരം മേനംകുളത്ത് നിന്നാണ് ഇന്നലെ അടൂർ പ്രകാശ് പര്യടനമാരംഭിച്ചത്. വി.ടി.ബൽറാം പര്യടനം

ഉദ്ഘാടനം ചെയ്തു.ചിറ്റാറ്റ്മുക്ക്, പള്ളിനട, ചാന്നാങ്കര, പെരുങ്ങുഴി , തലയ്ക്കോണം തുടങ്ങി 55ഓളം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ മുരുക്കുംപുഴ ജംഗ്ഷനിൽ പര്യടനം സമാപിച്ചു. വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്ന യു.ഡി.എഫ് പൊതുയോഗം കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം.സുധീരനും ആറ്റിങ്ങൽ മാമത്ത് നടന്ന ജനകീയ പത്രിക ചർച്ച വി.ടി.ബൽറാമും ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങലിലെ ഇന്നത്തെ പര്യടനം രാവിലെ 7.30ന് കടുവാപ്പള്ളി ജംഗ്ഷനിൽ നിന്നാരംഭിക്കും.

കിളിമാനൂരിലും കടയ്ക്കാവൂരിലുമായിരുന്നു വി.മുരളീധരന്റെ ഇന്നലത്തെ പര്യടനം.കല്ലമ്പലം ജംഗ്ഷനിൽ നിന്നും രാവിലെ ആരംഭിച്ച പര്യടനം ബി.ജെ.പി സംസ്ഥാനസമിതി അംഗം മലയിൻകീഴ് രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പുതുശ്ശേരിമുക്ക്, ചാത്തൻപാറ, നഗരൂർ വെള്ളല്ലൂർ തുടങ്ങി വിവിധയിടങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങി ഉച്ചയോടെ ചെമ്പരത്തിമുക്കിൽ സമാപിച്ചു. വൈകിട്ട് കടയ്‌ക്കാവൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. കുറക്കട അംബേദ്കർ ഗ്രാമത്തിൽ നിന്നാരംഭിച്ച പര്യടനം ബി.ജെ.പി ജില്ലാ ട്രഷറർ ബാലമുരളി ഉദ്ഘാടനം ചെയ്തു.രാത്രിയോടെ ഇളമ്പ പാലം ജംഗ്ഷനിൽ സമാപിച്ചു.

Advertisement
Advertisement