വിളക്കുമാടത്തെ മേട ഇന്നും മോടിയോടെ

Friday 19 April 2024 9:20 PM IST

പാലാ: രാജ്യത്തെ ആദ്യ സർവേയുടെ ലാൻഡ്മാർക്കായി വിളക്കുമാടത്തെ മേട. 1802ൽ ബ്രിട്ടീഷ് സർക്കാർ രാജ്യത്ത് പൊതുവായി ശാസ്ത്രീയ കൃത്യതയോടെ സർവേ നടത്താൻ തുടക്കമിട്ട ഗ്രേറ്റ് സർവേയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളുടെ അതിർത്തി പ്രദേശത്തിന്റെ ലാൻഡ്മാർക്കായി രേഖപ്പെടുത്തിയിരിക്കുന്നത് വിളക്കുമാടത്തെ മേടയാണ്. നിരവധി സിനിമകളും റീൽസുകളും ഹൃസ്വചിത്രങ്ങളുമൊക്കെ ഇതിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ നെല്ല് ശേഖരിച്ച് സൂക്ഷിച്ചിരുന്ന മേട വിളക്കുമാടം പൊന്നൊഴുകുംതോടിന്റെ തീരത്താണ് തനിമയോടെ നിലകൊള്ളുന്നത്. രണ്ട് നിലകളുള്ള മേടയുടെ ഭിത്തി വെട്ടുകല്ലുകൊണ്ടും മുകൾഭാഗം തടിയിലുമാണ് പണിതിരിക്കുന്നത്. ബാൽക്കണിയുമുണ്ട്. തറനിരപ്പിന് താഴെ വലിയ നിലവറക്കുഴിയുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊയ്ത്ത് തൊഴിലാളികളായി എത്തിയിരുന്നവർ വിശ്രമിച്ചിരുന്നതും ഈ മേടയിലാണ്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് കാലാൾപ്പട ഉദ്യോഗസ്ഥനായ വില്യം ലാമ്പണാണ് മേടയെ അതിർത്തിയുടെ ലാൻഡ്മാർക്കായി നിശ്ചയിച്ചത്.

250 വർഷത്തെ ചരിത്രം

കള്ളിവയലിൽ കുടുംബത്തിന്റെ സ്ഥാപകനായ ചാക്കോയാണ് മേട നിർമ്മിച്ചത്. വിളക്കുമാടം വയലേലകളിലെ നെല്ല് കൊയ്‌തെടുത്ത് സൂക്ഷിക്കാനും പിന്നീട് തൊഴിലാളികൾക്ക് വിശ്രമിക്കാനും മേട ഉപയോഗിച്ചിരുന്നു. ചാക്കോയുടെ അഞ്ചാം തലമുറയിലുള്ള ടോമി ജോർജ്ജിന്റെ ഉടമസ്ഥതയിലാണിപ്പോൾ മേട.

ഫോട്ടോ അടിക്കുറിപ്പ്

വിളക്കുമാടം മേട ... (പടം 6 ന് അയയ്ക്കും)

Advertisement
Advertisement