മാളവികക്ക് നാടിന്റെ സ്നേഹാദരവ്

Saturday 20 April 2024 12:14 AM IST
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. സുകന്യ മാളവികയ്ക്ക് ഉപഹാരം നൽകുന്നു

പാപ്പിനിശ്ശേരി വെസ്റ്റ്: എം.ബി.ബിഎസ് ബിരുദം നേടി നാടിന്റെ അഭിമാനമായ മാളവികയെ സി.പി.എം എ.കെ.ജി മന്ദിരം ബ്രാഞ്ച് അനുമോദിച്ചു. പൊടിക്കളത്തെ റിട്ട.രഷറി ഓഫീസർ രാജേന്ദ്രന്റെയും കലയുടെയും മകളാണ് മാളവിക. പൊടിക്കളത്തിന് സമീപം നടന്ന അനുമോദന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. സുകന്യ മാളവികയ്ക്ക് ഉപഹാരം നൽകി. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തംഗം കൂത്തൽ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.വി മോഹനൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം കെ.യു സുനിത, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം സുനൈന ഇസ്മയിൽ എന്നിവർ സംസാരിച്ചു. സി.പി.എം എ.കെ.ജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി കെ.വി അശോകൻ സ്വാഗതം പറഞ്ഞു.

Advertisement
Advertisement