ആവേശത്തോടെ മുന്നണികൾ

Friday 19 April 2024 9:53 PM IST

കോട്ടയം : യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ ഏറ്റുമാനൂർ മണ്ഡല പര്യടനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പൂച്ചർണ്ണ പള്ളി കവലയിൽ ആരംഭിച്ച പ്രകടനം ഇരുപതോളം പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് 2ന് പഴയ എം.സി റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് സിയോൺ കവലയിൽ ആരംഭിച്ച പര്യടനം വൈകിട്ട് നീണ്ടൂരിൽ സമാപിച്ചു. പൂക്കൾ നൽകിയും ത്രിവർണ ഷാളുകൾ അണിയിച്ചും വോട്ടർമ്മാർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നു.

ഇനി റോഡ് ഷോ

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പുതുപ്പള്ളി മണ്ഡലപര്യടനം പൂർത്തിയായി. മന്ത്രി റോഷി അഗസ്റ്റിൻ മീനടം പഞ്ചായത്തിലെ തകിടിയിൽ ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ വാകത്താനം പഞ്ചായത്തിലെ ഉണ്ണാമറ്റം കവലയിൽ സ്വീകരണം എത്തിയപ്പോൾ നിരവധി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരുടെ സ്‌നേഹാദരം. രാത്രി വൈകി പാമ്പാടി പഞ്ചായത്തിലെ ഇലകൊടിഞ്ഞിയിൽ പര്യടനം സമാപിച്ചു.

എല്ലാ നിയോജകമണ്ഡലത്തിലും മൂന്നുവട്ടം സ്ഥാനാർത്ഥി പര്യടനം പൂർത്തിയായി. ഇന്ന് പുതുപ്പള്ളിയിലും പാലായിലുമാണ് റോഡ് ഷോ. നാളെ പിറവത്തും തിങ്കളാഴ്ച കടുത്തുരുത്തിയിലും, വൈക്കത്തും ചൊവ്വാഴ്ച കോട്ടയത്തുമാണ് റോഡ് ഷോ. പരസ്യ പ്രചാരണം സമാപിക്കുന്ന ബുധനാഴ്ച എല്ലാ മണ്ഡലങ്ങളിലൂടെയും സ്ഥാനാർത്ഥി ഓട്ടപ്രദക്ഷിണം നടത്തും. കോട്ടയത്താകും കൊട്ടിക്കലാശം.

Advertisement
Advertisement