വോ​ട്ടു​ചെ​യ്യാ​ൻ​ റഷ്യയിൽ നിന്ന് ​പ​റ​ന്നെ​ത്തി നടൻ ​ ​വി​ജ​യ്

Friday 19 April 2024 10:08 PM IST

ചെ​ന്നൈ​:​ ​വോ​ട്ടു​ചെ​യ്യാ​ൻ​ ​റ​ഷ്യ​യി​ലെ​ ​ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​നി​ൽ​ ​നി​ന്ന് ​പ​റ​ന്നെ​ത്തി​ ​ന​ട​ൻ​ ​വി​ജ​യ്.​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​'​ഗോ​ട്ട്"​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ​ഷൂ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​വി​ജ​യ് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​നാ​ട്ടി​ലെ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​രാ​വി​ലെ​തന്നെ​ ​നീ​ലാ​ങ്ക​ര​ ​വേ​ൽ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കൂ​ളി​ലെ​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തി​ ​വോ​ട്ടു​ചെ​യ്തു.

വി​ജ​യ് ​സ്വ​ന്തം​ ​പാ​ർ​ട്ടി​ ​പ്ര​ഖ്യാ​പി​ച്ച​ ​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​ആ​ദ്യ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ​കൂ​ടി​യാ​ണി​ത്.​ ​ബൂ​ത്തി​ലെ​ത്തി​യ​ ​വി​ജ​യ‌്യെ​ ​കാ​ണാ​ൻ​ ​ആ​രാ​ധ​ക​ർ​ ​വ​ള​ഞ്ഞ​തോ​ടെ​ ​ഏ​റെ​ ​പ​ണി​പ്പെ​ട്ടാ​ണ് ​പൊ​ലീ​സ് ​ഉ​ള്ളി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യ് ​സൈ​ക്കി​ളി​ലെ​ത്തി​ ​വോ​ട്ടു​ചെ​യ്ത​ത് ശ്രദ്ധ നേടിയിരുന്നു

തമിഴ് നാട്ടിൽ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 72.02 ശതമാനം പോളിംഗ് ആണ് തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ബംഗാളിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തി (77.57%). കുറഞ്ഞ പോളിംഗ് ബിഹാറിലാണ് (46.32%).വോട്ടിംഗിനിടെ മണിപ്പൂരിലും പശ്‌ചിമ ബംഗാളിലും വ്യാപകമായി അക്രമം അരങ്ങേറി.