ഗോഡൗണിൽ തീയിട്ട അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Saturday 20 April 2024 1:19 AM IST

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട കേസിൽ അന്യസംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവബസാർ വെസ്റ്റ് സ്വദേശി വിശാൽകുമാറിനെയാണ് (22) പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 9ന് ചേലാമറ്റം അമ്പലംറോഡിലുള്ള ഫ്രണ്ട്സ് പോളിപ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. തീവച്ചശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പ്രത്യേകടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാക്കുന്നത്.

ഇൻസ്പെക്ടർ എം.കെ. രാജേഷ്, എസ്.ഐമാരായ ടോണി ജെ. മറ്റം, ഒ.എസ്. രാധാകൃഷ്ണൻ, എം.ടി. ജോഷി, എൻ.കെ. ബിജു, സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement