ആദിവാസി യുവാവിന്റെ മരണം: അന്വേഷണം വേണം

Saturday 20 April 2024 1:20 AM IST

പാലോട്: മൈലമൂട് ചെട്ടിയെ കൊന്നകയം സെറ്റിൽമെന്റിൽ എം.എം.മന്ദിരത്തിൽ പ്രതീഷ് കുമാർ (38) ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്ന് ആദിവാസി മഹാസഭ ആവശ്യപ്പെട്ടു.വിദേശത്തു നിന്ന് നാട്ടിലെത്തിയ വാഴോട്ടുകാല സ്വദേശി 15 ന് വൈകിട്ട് മൈലമൂട് ജംഗ്ഷനിൽ വച്ച് പ്രതീഷ് കുമാറിനെ ക്രൂരമായി മർദ്ദിച്ചിരുന്നു.16 ന് പുലർച്ചെയാണ് പ്രതീഷ് കുമാർ വീടിനോടു ചേർന്നുള്ള മരത്തിൽ തൂങ്ങിമരിച്ചത്.ഭർത്താവും ഒരുമകനും മരിച്ചതിനു ശേഷം അർബുദ രോഗിയായ മാതാവ് വിശാലാക്ഷി അമ്മയുടെ ഏക ആശ്രയമായിരുന്നു പ്രതീഷ് കുമാർ. പ്രതീഷിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭ സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വിശാലാക്ഷി അമ്മ പാങ്ങോട് പൊലീസിൽ പരാതി നൽകി. വിശാലാക്ഷി അമ്മയുടെ ചികിൽസയ്ക്കും തുടർന്നുള്ള ജീവിതത്തിനും സർക്കാർ ഇടപെട്ട് അടിയന്തരമായി സഹായം ലഭ്യമാക്കണമെന്ന് ആദിവാസി മഹാസഭ സംസ്ഥാന നേതാക്കളായ മോഹനൻ ത്രിവേണി, ശശികുമാർ ,കുട്ടപ്പൻ കാണി, ബാബു മാമൂട് എന്നിവർ ആവശ്യപ്പെട്ടു.

Advertisement
Advertisement