വധശ്രമം അഞ്ചുപേർ അറസ്റ്റിൽ

Saturday 20 April 2024 1:29 AM IST

ഗുരുവായൂർ: ഗുരുവായൂർ കാരക്കാട് അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്‌മെന്റിലെ ജീവനക്കാരനെ താമസ സ്ഥലത്ത് ചെന്ന് അക്രമിച്ച കേസിൽ അഞ്ച് പേരെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. എളവള്ളി കാക്കശ്ശേരി ചിരിയങ്കണ്ടത്ത് വീട്ടിൽ ഡൈജോ (24), ഗുരുവായൂർ തമ്പുരാൻപടി ചെമ്പൻ വീട്ടിൽ ഹരിനന്ദ് (20), ഗുരുവായൂർ കാരക്കാട് ചെഞ്ചേരി യദുകൃഷ്ണ (22), തൈക്കാട് പെരുമ്പായിപ്പടി തറയിൽ വീട്ടിൽ റെമീസ് (22), ഇരിങ്ങപ്പുറം പതിയാനം വീട്ടിൽ കൃഷ്ണദാസ് (24) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്‌മെന്റിലെ ജീവനക്കാരൻ സജിതനെയാണ് പ്രതികൾ അക്രമിച്ചത്. ഇവിടെ മുറിയെടുത്തവർ മുറിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണമായത്. സജിതൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെത്തിയാണ് പ്രതികൾ ആക്രമിച്ചത്. സബ് ഇൻസ്‌പെക്ടർ കെ.ഗിരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement