അപകടത്തിൽ പരിക്കേറ്റു

Friday 19 April 2024 10:35 PM IST

പൊൻകുന്നം: പാലാ പൊൻകുന്നം റോഡിൽ കൂരാലിയിൽ പിക്ക് അപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി സാധനങ്ങൾ വാങ്ങാനാത്തിയ മുന്നുപേർക്ക് പരിക്ക്. വടക്ക് ഇളങ്ങുളത്ത് വാടകയ്ക്ക് താമസിക്കുന്ന പാതാമ്പുഴ ഇലവുങ്കൽ ജോസ്‌കുട്ടിയുടെ ഭാര്യ ജിൻസി ( 31 ), മകൻ ജിക്‌സൺ (13), ജിൻസിയുടെ ഭർത്താവിന്റെ ജേഷ്ഠന്റെ മകൻ സജിൻ സെബാസ്റ്റ്യൻ(21) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.

Advertisement
Advertisement