വോട്ടിംഗ് മെഷീനിൽ ആദ്യം ജയരാജൻ, സുധാകരൻ മൂന്നാമത്

Saturday 20 April 2024 12:19 AM IST
ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ വോട്ടർമെഷീൻ

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ വോട്ടിംഗ് മെഷീൻ തയാറായി. 12 സ്ഥാനാർത്ഥികളിൽ ആദ്യം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജനാണ് സ്ഥാനം പിടിച്ചത്. അരിവാൾ ചുറ്റിക നക്ഷത്രമാണ് തിരഞ്ഞെടുപ്പ് ചിഹ്നം. ജയരാജനുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ കൈപ്പത്തി അടയാളവുമായി മെഷീനിൽ മൂന്നാം സ്ഥാനത്താണ്. ഇരുവർക്കും ഇടയിൽ രണ്ടാംസ്ഥാനത്താണ് എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ്. താമരയാണ് ചിഹ്നം.

നാലാമതായി ഡയമണ്ട് ചിഹ്നത്തിൽ ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ രാമചന്ദ്രൻ ബാവിലേരിയാണ്. സ്വതന്ത്ര സ്ഥാനാർത്ഥി ജയരാജ് എയർകണ്ടീഷണർ ചിഹ്നത്തിൽ അഞ്ചാമതും ജയരാജൻ (സ്വതന്ത്രൻ), സൺ ഓഫ് വേലായുധൻ അലമാരചിഹ്നവുമായി ആറാമതും ഓട്ടോറിക്ഷ ചിഹ്നത്തിൽ ജോയ് ജോൺ പട്ടർമഠത്തിൽ (സ്വതന്ത്രൻ) ഏഴാമതും സ്ഥാനം പിടിച്ചു.

ബേബി വാക്കർ ചിഹ്നത്തിൽ മത്സരിക്കുന്ന നാരായണകുമാർ (സ്വതന്ത്രൻ) എട്ടാമതും ബലൂൺ ചിഹ്നത്തിൽ സി. ബാലകൃഷ്ണ യാദവ് ഒമ്പതാമതും ആപ്പിൾ ചിഹ്നത്തിൽ വാടി ഹരീന്ദ്രനും (സ്വതന്ത്രൻ) പത്താമതും വളകൾ ചിഹ്നത്തിൽ കെ. സുധാകരൻ സൺ ഓഫ് കൃഷ്ണൻ (സ്വതന്ത്രൻ) പതിനൊന്നാമതും ഇടം നേടി. ഏറ്റവും ഒടുവിൽ പന്ത്രണ്ടാമതായി ഗ്ലാസ് ടംബ്ലർ ചിഹ്നത്തിൽ സുധാകരൻ കെ (സ്വതന്ത്രൻ), സൺ ഓഫ് പി. ഗോപാലനും ഇടം പിടിച്ചു.

Advertisement
Advertisement