അദ്ധ്യാപക പ്രതിഷേധം

Saturday 20 April 2024 1:46 AM IST

ആലപ്പുഴ: നിരന്തരം വൈദ്യുതി മുടങ്ങിയതോടെ മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച് പുറത്തിറങ്ങി അദ്ധ്യാപകരുടെ പ്രതിഷേധം. ആലപ്പുഴ സെയ്ന്റ് ആന്റണീസ് സ്കൂളിലെ എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പിൽ ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം. കനത്തചൂടായതിനാൽ ഫാനില്ലാതെ മൂല്യനിർണയം നടത്തുന്ന കെട്ടിടത്തിലിരിക്കാനാകില്ല. കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതി മുടങ്ങുന്നുണ്ട്. ഇതോടെയാണ് അദ്ധ്യാപകർ മൂലനിർണയം നിർത്തിവച്ച് പുറത്തിറങ്ങി പ്രതിഷേധിച്ചത്. നിരന്തരം വൈദ്യുതി മുടങ്ങിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.കുറച്ചു നേരം പ്രതിഷേധിച്ച ശേഷം മൂല്യനിർണയം തുടർന്നു.