ശൈലജയ്ക്കെതിരെ അശ്ലീല പരാമർശം: കേസെടുത്തു

Saturday 20 April 2024 12:55 AM IST

കോഴിക്കോട്: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്കെതിരെ സമൂഹ മാദ്ധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ തൊട്ടിൽപാലം പൊലീസ് കേസെടുത്തു. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് കേസ്. ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന് കാട്ടി ഡി.വൈ.എഫ്.ഐ ചാത്തൻകോട്ട് നട മേഖല സെക്രട്ടറിയാണ് പരാതി നൽകിയത്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

 ശൈ​ല​ജ​യ്‌​ക്കെ​തി​രെ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം ന​ട​ന്നെ​ങ്കി​ൽ​ ​തെ​റ്റ്:​ ​കെ.​ ​സു​ധാ​ക​രൻ

കെ.​കെ.​ ​ശൈ​ല​ജ​യ്ക്കെ​തി​രെ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ന​ട​ന്നെ​ങ്കി​ൽ​ ​അ​ത് ​തെ​റ്റാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​ന​ട​പ​ടി​യു​ണ്ടാ​യോ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വീ​ട്ടി​ലെ​ത്തി​യു​ള്ള​ ​വോ​ട്ട് ​സി.​പി.​എം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ക​യാ​ണ്.​ ​ക​ള്ള​വോ​ട്ട് ​ചെ​യ്യാ​തി​രി​ക്കാ​ൻ​ ​സി.​പി.​എ​മ്മി​ന് ​ആ​വി​ല്ല.​ ​യു.​ഡി.​എ​ഫി​ന് 20​ ​സീ​റ്റും​ ​കി​ട്ടു​മെ​ന്ന​ ​സ​ർ​വേ​ഫ​ലം​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ​ഈ​ ​നീ​ക്കം.​ ​സം​ഭ​വ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​പ​രാ​തി​ ​ന​ൽ​കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ത​ല​ത്തി​ലും​ ​രാ​ഷ്ട്രീ​യം​ ​ക​ളി​ക്കു​ന്നു​ണ്ടെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement