മുതിർന്ന വോട്ടർമാരെ ആദരിച്ചു

Friday 19 April 2024 10:59 PM IST

കോട്ടയം: പോളിംഗ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പോളിംഗ് ഉയർത്തുന്നതിനായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബൂത്ത് ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി നിയമസഭാ നിയോജകമണ്ഡലങ്ങളിലെ മുതിർന്ന വോട്ടർമാരെ ആദരിച്ചു. പാലാ മണ്ഡലത്തിലെ 117ാം നമ്പർ ബൂത്തിലെ മുതിർന്ന വോട്ടറും മുതിർന്ന പൗരന്മാരുടെ സംരക്ഷണകേന്ദ്രം ദയാഭവനിലെ അന്തേവാസിയുമായ സേവ്യർ മൈക്കിളിനെ പാലാ നിയോജകണ്ഡലം ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എസ്.എൽ.സജികുമാർ ആദരിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വോട്ടറായ കൂടല്ലൂർ ചുടലതറപ്പേൽ വർക്കിയെ വി.എസ്. ഷീലാറാണി ആദരിച്ചു.

Advertisement
Advertisement