സി.പി.എം - ബി.ജെ.പി ഡീൽ വ്യക്തം: കെ.മുരളീധരൻ

Saturday 20 April 2024 1:00 AM IST

കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനമാണ് തൃശൂർ. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ പ്രചരാണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പലവട്ടം വന്നു. സുരേഷ് ഗോപിയെ എതിർക്കുന്ന ഇടതുമുന്നണിയിലെ വി.എസ്.സുനിൽകുമാറും യു.ഡി.എഫിലെ കെ.മുരളീധരനും മത്സരത്തിന്റെ ഏറ്റവുമൊടുവിലെ ചിത്രത്തെക്കുറിച്ച് സംസാരിച്ചു.

തിരഞ്ഞെടുപ്പ് അടുത്തല്ലോ. എങ്ങനെയുണ്ട് പ്രതികരണം?

പോകുന്നിടത്തെല്ലാം ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ്. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും.

തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവർത്തിച്ചുള്ള വരവിനെപ്പറ്റി?

ഇത് കേരളമാണ്. മോദി എത്ര തവണ വന്നാലും ഇവിടെ നിന്ന് ബി.ജെ.പിയുടെ ഒരാൾ പോലും വിജയിക്കില്ല. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃശൂർ. തിരഞ്ഞെടുപ്പിലും അത് കാണാനാകും.

സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകുമോ?

തീർച്ചയായും. സംസ്ഥാനത്ത് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തിലാദ്യമാണ്. കൂടാതെ പെൻഷനും മുടങ്ങി. ധൂർത്തിന്റെ ഫലമായാണ് ഇതെല്ലാം സംഭവിച്ചത്. കേന്ദ്രസർക്കാർ പണം നൽകാത്തത് കേരളത്തിന് മാത്രമല്ല. അങ്ങനെ പ്രചരിപ്പിക്കുകയാണ് എൽ.ഡി.എഫ് ചെയ്യുന്നത്. കേരളത്തിലേത് പോലെ തമിഴ്‌നാടിനും മറ്റും പണം കൊടുക്കാത്ത പ്രശ്‌നമുണ്ട്. പക്ഷേ, അവിടങ്ങളിൽ ധൂർത്ത് ഇല്ല. അതുകൊണ്ട് അവിടെ പ്രശ്‌നങ്ങളില്ലാതെ ഭരണം നടത്താൻ കഴിയുന്നുണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതിയെന്താണ്?. കേരളീയം, നവകേരള സദസ് തുടങ്ങിയവയുടെ പേരിൽ വലിയ ധൂർത്താണ് നടക്കുന്നത്.

താങ്കൾ വിജയിക്കില്ലെന്ന് സഹോദരി പത്മജ പറഞ്ഞതിനെപ്പറ്റി?

പത്മജ വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതാണ്. അതിൽ കാര്യമില്ല.

വി.എസ്.സുനിൽകുമാർ, സുരേഷ്‌ഗോപി എന്നിവരും കരുത്തരാണല്ലോ?

എതിർ സ്ഥാനാർത്ഥികൾ കരുത്തരായതിൽ പ്രശ്‌നമില്ല. ഇവിടെ ഗുസ്തി മത്സരമല്ല നടക്കുന്നത്. തിരഞ്ഞെടുപ്പാണ്. അതിൽ ജനങ്ങൾ വിധിയെഴുതും. അവരാണ് അടിസ്ഥാനപരമായി തീരുമാനിക്കുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ബാധിക്കുമോ?

അതൊന്നും പ്രശ്‌നമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തെയോ ഫലത്തെയോ ബാധിക്കുകയുമില്ല. അതിന് ഏറ്റവും വലിയ തെളിവ് വടകരയിലെ കഴിഞ്ഞ ലോക്സ ഭാ തിരഞ്ഞെടുപ്പാണ്. അവിടെ പ്രചാരണത്തിന് ആകെ 21 ദിവസമാണ് ലഭിച്ചത്. ഇവിടെ ഒന്നര മാസം ലഭിച്ചു. ഇത് തന്നെ ധാരാളം.

സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ വരവുതന്നെ ഡീൽ ഉറപ്പിക്കാനാണ്. ആ ഡീൽ വളരെ വ്യക്തവുമാണ്. ഡൽഹിയിൽ കേജ് രിവാളിനെ ജയിലിലാക്കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളത്തിൽ പിണറായിയെ തൊടാതെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തന്നെ ഡീൽ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

 ഇ​ട​തു​ത​രം​ഗം​ ​ഉ​ണ്ടാ​കും​:​ ​വി.​എ​സ്.​സു​നി​ൽ​ ​കു​മാർ

​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​ക​ര​ണം​ ​എ​ങ്ങ​നെ​ ​?.
വ​ള​രെ​ ​ന​ല്ല​ ​പ്ര​തി​ക​ര​ണ​മാ​ണ്.​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളി​ലും​ ​മ​റ്റും​ ​വ​ലി​യ​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​ശു​ഭ​സൂ​ച​ന​ ​ന​ൽ​കു​ന്നു.​ ​വോ​ട്ട​ർ​മാ​ർ​ ​വ​ള​രെ​ ​പൊ​സി​റ്റീ​വാ​യാ​ണ് ​ഇ​ട​തു​മു​ന്ന​ണി​യോ​ട് ​പ്ര​തി​ക​രി​ക്കു​ന്ന​ത്.​ ​പ്രാ​ദേ​ശി​ക​ ​റാ​ലി​ക​ളി​ലും​ ​ന​ല്ല​ ​പ്ര​തി​ക​ര​ണ​മു​ണ്ട്.​ ​ഓ​രോ​ ​ദി​വ​സം​ ​ചെ​ല്ലു​ന്തോ​റും​ ​കൂ​ടു​ത​ൽ​ ​ശു​ഭാ​പ്തി​ ​വി​ശ്വാ​സ​വും​ ​വി​ജ​യ​പ്ര​തീ​ക്ഷ​യും​ ​ല​ഭി​ക്കു​ന്നു​ണ്ട്.

​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ആ​വ​ർ​ത്തി​ച്ചു​ള്ള​ ​വ​ര​വി​നെ​പ്പ​റ്റി?

തൃ​ശൂ​രി​ൽ​ ​വ​ലി​യ​ ​വി​ക​സ​നം​ ​കൊ​ണ്ടു​വ​രു​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ബി.​ജെ.​പി​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​അ​തി​നാ​യി​ ​അ​വ​ർ​ ​കോ​ടി​ക​ൾ​ ​ചെ​ല​വാ​ക്കു​ന്നു​മു​ണ്ട്.​ ​പ​ക്ഷേ,​ ​അ​ത് ​പ്ര​ചാ​ര​ണം​ ​മാ​ത്ര​മാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​എ​വി​ടെ​യും​ ​ബി.​ജെ.​പി​ ​ജ​യി​ക്കി​ല്ല.​ ​അ​വ​രെ​പ്പ​റ്റി​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ധാ​ര​ണ​യു​ണ്ട്.​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​പ​ത്മ​ജ​ ​വേ​ണു​ഗോ​പാ​ൽ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ത് ​ഇ​ട​തു​മു​ന്ന​ണി​ക്ക് ​ഗു​ണം​ ​ചെ​യ്യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​നി​ല​പാ​ടി​ല്ലാ​ത്ത​ ​പാ​ർ​ട്ടി​യാ​ണ് ​കോ​ൺ​ഗ്ര​സ് ​എ​ന്ന​തി​ന് ​തെ​ളി​വാ​ണ​ത്.

​മോ​ദി​ ​ഗ്യാ​ര​ന്റി​യെ​പ്പ​റ്റി​ ​എ​ന്തു​ ​പ​റ​യു​ന്നു?
മോ​ദി​ ​ഗ്യാ​ര​ന്റി​യെ​പ്പ​റ്റി​ ​വ​ലി​യ​ ​പ്ര​ചാ​ര​ണ​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​എ​ന്ത് ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത് ​പ​റ​യു​ന്ന​തെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ല.​ ​നാ​നൂ​റി​ൽ​ ​പ​ത്ത് ​സീ​റ്റ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​കി​ട്ടു​മെ​ന്നാ​ണ് ​പ്ര​ചാ​ര​ണം.​ ​ത​മി​ഴ്‌​നാ​ട്ടി​ലും​ ​ഇ​തു​ത​ന്നെ​ ​പ​റ​യും.​ ​ഇ​തെ​ല്ലാം​ ​വെ​റും​ ​പ​റ​ച്ചി​ലാ​ണ്.​ ​മോ​ദി​യെ​യും​ ​ബി.​ജെ.​പി​യെ​യും​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ​ ​പ​ല​ ​കേ​ന്ദ്ര​ങ്ങ​ളും​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.

​എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​ശ​ക്ത​രാ​ണ​ല്ലോ?
അ​വ​രും​ ​അ​വ​രു​ടെ​ ​പാ​ർ​ട്ടി​യും​ ​മു​ന്ന​ണി​യു​മെ​ല്ലാം​ ​അ​വ​രു​ടേ​താ​യ​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​എ​ൽ.​ഡി.​എ​ഫി​ന് ​അ​തി​ന്റേ​താ​യ​ ​പ്ര​വ​ർ​ത്ത​ന​ശൈ​ലി​യു​ണ്ട്.

​പ്ര​ചാ​ര​ണ​ത്തി​ൽ​ ​മു​ന്നോ​ട്ടു​ ​വ​യ്ക്കു​ന്ന​ ​പ്ര​ധാ​ന​ ​ച​ർ​ച്ചാ​വി​ഷ​യം?

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ദ്രോ​ഹ​ ​ന​യ​ങ്ങ​ൾ,​ ​മ​തേ​ത​ര​ത്വ​വും​ ​ജ​നാ​ധി​പ​ത്യ​വും​ ​നേ​രി​ടു​ന്ന​ ​ഭീ​ഷ​ണി,​ ​പൗ​ര​ത്വ​ ​നി​യ​മ​ഭേ​ദ​ഗ​തി,​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​വ് ​എ​ന്നി​വ​ ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​ഇ​വ​ ​മൂ​ലം​ ​കേ​ര​ള​ത്തി​നു​ണ്ടാ​കു​ന്ന​ ​ദോ​ഷ​ങ്ങ​ളെ​പ്പ​റ്റി​ ​ജ​ന​ങ്ങ​ൾ​ ​ബോ​ധ​വാ​ന്മാ​രാ​ണ്.

​തി​ര​ഞ്ഞെ​ടു​പ്പ് ​സം​സ്ഥാ​ന​ ​ഭ​ര​ണ​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ലാ​കു​മോ?
സം​സ്ഥാ​ന​ഭ​ര​ണം​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടു​മെ​ങ്കി​ലും​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​കി​ല്ല.​ ​അ​തേ​സ​മ​യം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​യ​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടും.​ ​അ​ത്ത​രം​ ​ന​യ​ങ്ങ​ൾ​ ​കേ​ര​ള​ത്തി​നു​ണ്ടാ​ക്കു​ന്ന​ ​ദോ​ഷ​ങ്ങ​ളും​ ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ത്തി​ന് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​ഫ​ണ്ട് ​ത​രാ​ത്ത​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​ ​ജ​ന​ങ്ങ​ൾ​ക്ക​റി​യാം.

​കൂ​ടു​ത​ൽ​ ​സ്ത്രീ​ ​വോ​ട്ട​ർ​മാ​ർ​ ​ബി.​ജെ.​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ​ശ്രു​തി​യു​ണ്ട്?
അ​തൊ​ക്കെ​ ​വെ​റും​ ​പ്ര​ചാ​ര​ണ​മാ​ണ്.​ ​ബി.​ജെ.​പി​ക്കാ​രാ​യ​വ​ർ​ ​ചെ​യ്യു​മാ​യി​രി​ക്കും.​ ​അ​ല്ലാ​ത്ത​വ​ർ​ ​എ​ങ്ങ​നെ​ ​ചെ​യ്യാ​നാ​ണ്?.​ ​ഇ​തു​ൾ​പ്പെ​ടെ​ ​പ​ല​തും​ ​ബി.​ജെ.​പി​ ​പ​റ​ഞ്ഞു​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.​ ​അ​തൊ​ന്നും​ ​വി​ല​പ്പോ​കി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​),​ ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പ് ​തു​ട​ങ്ങി​യ​വ​യെ​യും​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്നു.

​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ണ്ട്?
ഞ​ങ്ങ​ൾ​ ​പ്രാ​ദേ​ശി​ക​മാ​യി​ ​ഫ​ണ്ട് ​ശേ​ഖ​രി​ച്ചാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​മ​റ്റെ​വി​ടെ​ ​നി​ന്നും​ ​പ​ണം​ ​വ​രാ​നി​ല്ല.​ ​ബോ​ർ​ഡു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​ചാ​ര​ണ​ ​സാ​മ​ഗ്രി​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​തും​ ​മ​റ്റും​ ​പ്രാ​ദേ​ശി​ക​മാ​യാ​ണ്.

Advertisement
Advertisement