രാഹുലിന് മറുപടിയുമായി പിണറായി: 'ജയിലെന്ന് പറഞ്ഞ് വിരട്ടല്ലേ"

Saturday 20 April 2024 1:05 AM IST

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ജയിലിലടയ്ക്കുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിപ്പിക്കാൻ ഇട വരുത്തരുതെന്ന് പിണറായിയുടെ മറുപടി. കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കാക്കൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. ജയിലും അന്വേഷണവും കാട്ടി തങ്ങളെ വിരട്ടേണ്ട. നിങ്ങളുടെ മുത്തശ്ശി രാജ്യമടക്കിവാണ കാലത്ത് ഒന്നര വർഷമാണ് തങ്ങളെ ജയിലിലിട്ടത്. അതുകൊണ്ട് ജയിലെന്ന് കേട്ടാൽ, മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവ് അശോക് ചവാനെപ്പോലെ അയ്യയ്യേ ഞാൻ പോകില്ല, എനിക്കങ്ങോട്ട് പോകാൻ കഴിയൂല്ല എന്ന് പറയുന്നവരല്ല ഞങ്ങൾ. ഞാൻ നിങ്ങളെ വിമർശിക്കുന്നുവെന്നാണല്ലോ പരാതി. അത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടാണ്. രാഹുൽ ഗാന്ധി, നിങ്ങൾ നടത്തിയ യാത്രയിൽ പലതും സംസാരിച്ചു. ഒഴിവാക്കിയ ഒരേയൊരു വിഷയം പൗരത്വ ഭേദഗതിയാണ്. രാജ്യമാകെ പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് അകന്നു നിന്നു. കേരളത്തിൽ ആദ്യം പ്രതിഷേധത്തിൽ കോൺഗ്രസുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചല്ലേ ഇവിടത്തെ കോൺഗ്രസുകാർ യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങിയത്. അല്ലെങ്കിൽ രാഹുൽ എന്തുകൊണ്ട് അത് പറയുന്നില്ല. എന്താണ് അതിനിത്ര മടിയെന്നാണ് ഞാൻ ചോദിച്ചതെന്നും പിണറായി പറഞ്ഞു.

 രാഹുലിന് സംഘപരിവാർ മനസ്

രാഹുൽ,നിങ്ങൾക്ക് എങ്ങനെ സംഘപരിവാർ മനസ് വരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇവിടെ മാത്രമാണോ നിങ്ങൾ ഇത് കാണിച്ചത്? ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തപ്പോഴും സഭയിലും പുറത്തും ഒന്നും പറഞ്ഞില്ല. കേരളത്തിന് അർഹതയുള്ളത് നിഷേധിക്കപ്പെട്ടപ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ശബ്‌ദിച്ചോ? സംയുക്ത പ്രതിഷേധത്തിന് കോൺഗ്രസിനെ ക്ഷണിച്ചിരുന്നല്ലോ. നിങ്ങൾ കേന്ദ്രസർക്കാരിനെ ചാരിയല്ലേ നിന്നത്. രാജ്യത്തെ അന്വേഷണ ഏജൻസികൾ പാലിക്കേണ്ട നിയമവ്യവസ്ഥിതികളിൽ നിന്ന് വ്യതിചലിച്ചാണ് ആർ.എസ്.എസിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. സി.പി.എം നേതാക്കളെയടക്കം മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മണിക്കൂറുകളോളം വെറുതെയിരുത്തി അപമാനിക്കുകയാണ്. ഇതംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പി​ണ​റാ​യി​ ​ബി.​ജെ.​പി​യു​ടെ മൗ​ത്ത് ​പീ​സ്:​ ​വി.​ഡി.​ സ​തീ​ശൻ

കേ​ര​ള​ത്തി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​മൗ​ത്ത് ​പീ​സാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​35​ ​ദി​വ​സ​മാ​യി​ ​ഒ​രേ​ ​കാ​ര്യംഅ​ദ്ദേ​ഹം​ ​ആ​വ​ർ​ത്തി​ക്കു​ന്നു.​ ​ന്യൂ​ന​പ​ക്ഷ​ ​വോ​ട്ട് ​നേ​ടാ​നു​ള്ള​ ​അ​ട​വാ​ണി​ത്. ഫാ​സി​സ്റ്റ് ​വി​രു​ദ്ധ​ ​ചേ​രി​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​മോ​ദി​ ​പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ​ ​എ​തി​ർ​ക്കു​മ്പോ​ൾ​ ​അ​തേ​ ​ത​ല​ത്തി​ൽ​ ​വി​മ​ർ​ശി​ക്കു​ക​യാ​ണ് ​പി​ണ​റാ​യിയും.​ ​പി​ണ​റാ​യി​യെ​ ​ഭ​രി​ക്കു​ന്ന​ത് ​ഭ​യ​മാ​ണ്.​ ​ഇ.​ഡി​യെ​ ​ഭ​യ​ന്നാ​ണ് ​മോ​ദി​ക്കൊ​പ്പം​ ​പി​ണ​റാ​യി​ ​നി​ല​കൊ​ള്ളു​ന്ന​ത്.​ ​രാ​ജ്യ​ത്താകെ​ 19​ ​സീ​റ്റി​ൽ​ ​മ​ത്സ​രി​ച്ചി​ട്ടാ​ണ് ​മോ​ദി​യെ​ ​താ​ഴെ​യി​റ​ക്കു​മെ​ന്ന് ​പ​റ​യു​ന്ന​ത്.​ ​ഭ​ര​ണം​ ​ല​ഭി​ക്കു​മെ​ന്ന് ​ഉ​റ​പ്പു​ള്ള​വ​രാ​ണ് ​പ്ര​ക​ട​ന​പ​ത്രി​ക​ ​പു​റ​ത്തി​റ​ക്കു​ന്ന​ത്.​ ​ഇ​വ​ർ​ ​എ​ന്തി​നാ​ണ് ​പ്ര​ക​ട​ന​പ​ത്രി​ക​ ​ഇ​റ​ക്കി​യ​ത്?..​ഇ​ന്ത്യ​യെ​ന്ന​ ​ആ​ശ​യ​ത്തെ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​ർ​ ​കോ​ൺ​ഗ്ര​സി​ന് ​വോ​ട്ടു​ചെ​യ്യും.​ ​കേ​ര​ള​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​സീ​റ്റു​ക​ളി​ലും​ ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​വി​ജ​യി​ക്കും. 2014​ൽ​ ​ബി.​ജെ.​പി​ ​ക്യാ​മ്പ​യി​ൻ​ ​ന​ട​ത്തി​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​പ​രി​ഹ​സി​ച്ച് ​വി​ളി​ച്ച​ ​പേ​ര് ​വി​ളി​ക്കു​മെ​ന്നാ​ണ് ​പി​ണ​റാ​യി​ ​പ​റ​യു​ന്ന​ത്.​ ​ബി.​ജെ.​പി​യു​ടെ​ ​തോ​ളി​ൽ​ ​കൈ​യി​ട്ട് ​ന​ട​ക്കു​ന്ന​ ​ആ​ള​ല്ലേ,​​​ ​ബി.​ജെ.​പി​യെ​ ​പ്രീ​ണി​പ്പി​ക്കാ​ൻ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​പ​രി​ഹ​സി​ക്കു​ന്നെ​ങ്കി​ൽ​ ​അ​ത് ​ചെ​യ്യ​ട്ടെ.​ ​ക​രു​വ​ന്നൂ​രി​ൽ​ ​പാ​വ​പ്പെ​ട്ട​വ​ന്റെ​ ​പ​ണം​ ​കൊ​ള്ള​യ​ടി​ച്ചു.​ ​മാ​ന്യ​ന്മാ​രെ​ ​ഇ.​ഡി​ ​ചോ​ദ്യം​ ​ചെ​യ്യു​ന്നു​വെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​മാ​ന്യ​ന്മാ​ർ​ ​ആ​രാ​ണെ​ന്ന് ​പി​ണ​റാ​യി​ ​പ​റ​യ​ട്ടെ.​ ​കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​-​ ​എ​ൽ.​ഡി.​എ​ഫ് ​മ​ത്സ​ര​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ബി.​ജെ.​പി​ക്ക് ​അ​ക്കൗ​ണ്ട് ​തു​റ​ക്കാ​ൻ​ ​യു.​ഡി.​എ​ഫ് ​സ​മ്മ​തി​ക്കി​ല്ലെ​ന്നും​ ​സ​തീ​ശ​ന്‍​ ​പ​റ​ഞ്ഞു.

 രാ​ഹു​ലി​നെ​തി​രാ​യ​ ​പ​രാ​മ​ർ​ശം മു​ഖ്യ​മ​ന്ത്രി​ ​പി​ൻ​വ​ലി​ക്ക​ണം: ചെ​ന്നി​ത്തല

രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​മോ​ശം​ ​പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ച്ച് ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേതാവ്​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി​യെ​ ​സു​ഖി​പ്പി​ക്കാ​ൻ​ ​പി​ണ​റാ​യി​ ​ഇ​ത്ര​ത്തോ​ളം​ ​ത​രം​ ​താ​ഴാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു.​ ​മോ​ശം​ ​പ​രാ​മ​ർ​ശ​ത്തോ​ടൊ​പ്പ​മു​ള്ള​ ​കൊ​ഞ്ഞ​നം​ ​കു​ത്ത​ൽ​ ​അ​രോ​ച​ക​മാ​യി​പ്പോ​യി.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രെ​ ​പി​ണ​റാ​യി​ ​ന​ട​ത്തി​യ​ ​അ​ധി​ക്ഷേ​പം​ ​മാ​പ്പ​ർ​ഹി​ക്കാ​ത്ത​ ​കു​റ്റ​മാ​ണ്. ബി​ .​ജെ.​ ​പി​ ​യു​ടേ​യും​ ​മോ​ദി​യു​ടെ​യും​ ​കൈ​യ്യ​ടി​ ​നേ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​പി​ണ​റാ​യി,​ ​താ​ൻ​ ​ഇ​രി​ക്കു​ന്ന​ ​പ​ദ​വി​യെ​ ​മ​റ​ക്ക​രു​താ​യി​രു​ന്നു. ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​മു​ള്ള​തി​നാ​ലാ​ണ് പ്ര​ചാ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​ന്ത്രി​മാ​രെ​ ​പി​ൻ​വ​ലി​ച്ച​ത്. അതുകൊണ്ടാണ് മ​ന്ത്രി​മാ​രെ​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കാ​ത്ത​ത്. കോ​ൺ​ഗ്ര​സ് ​മു​ക്ത​ ​ഭാ​ര​ത​ത്തി​ന്​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ​മോ​ദി​യും​ ​പി​ണ​റാ​യി​ ​വി​ജ​യ​നുമെന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​

Advertisement
Advertisement