ജോസ് കെ. മാണിയുടെ അവകാശവാദം അപഹാസ്യം

Friday 19 April 2024 11:10 PM IST

കോട്ടയം: തോമസ് ചാഴികാടൻ ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയാണെന്നും താൻ ഇന്ത്യാ മുന്നണിയുടെ നേതാവാണെന്നുമുള്ള ജോസ് കെ. മാണിയുടെ അവകാശവാദം അപഹാസ്യമെന്ന് മാണി സി കാപ്പൻ എം.എൽ.എ. കേരളത്തിൽ ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥികൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. കോട്ടയത്ത് ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിയും ഫ്രാൻസിസ് ജോർജ് ആണെന്ന് ജനങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാലായിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന നിയോജകമണ്ഡലം തല യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement