പ്രിയങ്ക ഇന്ന് കേരളത്തിൽ: ഖാർഗെ 23ന് എത്തും

Saturday 20 April 2024 1:22 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പര്യടനത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രിയങ്ക 12.15ന് ചാലക്കുടിയിലെ എറിയാട്ടെ പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കും. ഉച്ചയ്‌ക്ക് 2.15ന് പത്തനംതിട്ടയിലെ പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. തുടർന്ന് ഹെലികോപ്ടറിൽ തലസ്ഥാനത്തെത്തുന്ന പ്രിയങ്ക വൈകിട്ട് 3.50 മുതൽ 4.50 വരെ തീരദേശത്ത് സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയിൽ പങ്കെടുക്കും. അതുകഴിഞ്ഞ് അഞ്ചരയോടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.

നാളെ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം തിരുവനന്തപുരത്തും സച്ചിൻ പൈലറ്റ് ആലത്തൂർ, ഏറനാട് മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും. കൊടിക്കുന്നിൽ സുരേഷിന്റെ പ്രചാരണത്തിന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ 23ന് മാവേലിക്കരയിലെ ചെങ്ങന്നൂരിലെത്തും. രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ട് നാലിന് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന പരിപാടിയിലും പങ്കെടുക്കും.

Advertisement
Advertisement