ചപ്പാത്തിയും കറിയുമായി ആക്ട്‌സ്

Saturday 20 April 2024 1:02 AM IST

തൃശൂർ: പൂരം കാണാൻ എത്തിയവർക്ക് ആക്ട്സിന്റെ നേതൃത്വത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സൗജന്യമായി ചപ്പാത്തിയും കറിയും അടങ്ങുന്ന ഭക്ഷണം വിതരണം ചെയ്തു. ആക്ട്സ് തൃശൂർ ബ്രാഞ്ചിന് മുൻവശം രാവിലെ 11ന് റവന്യൂ മന്ത്രി കെ. രാജൻ, കോർപറേഷൻ മേയർ എം.കെ. വർഗീസ്, അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തൃശൂർ ഹിറ മസ്ജിദ് ചീഫ് ഇമാം മുനീർ വരന്തരപ്പിള്ളി എന്നിവർ ചേർന്ന് ഭക്ഷണം വിതരണം ഉദ്ഘാടനം ചെയ്തു. തുടർച്ചയായി മൂന്നാം വർഷമാണ് സൗജന്യ ഭക്ഷണ വിതരണം. സാമൂഹിക, സാംസ്‌കാരിക രംഗത്തെ അഭ്യുദയകാംക്ഷികളുടെയും വ്യാപാരി സമൂഹത്തിന്റെയും പിന്തുണയോടെയാണ് സൗജന്യ ഭക്ഷണ - കുടിവെള്ള വിതരണം നടത്തിയത്. ആരോഗ്യവകുപ്പുമായി സഹകരിച്ച് ഒ.ആർ.എസ് ലായനി വിതരണവും ഒരുക്കി. ആക്ട്സ് ജില്ലാ ബ്രാഞ്ച് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisement
Advertisement