പാലസ്തീന് യു.എൻ അംഗത്വം: പ്രമേയം തടഞ്ഞ് യു.എസ്

Saturday 20 April 2024 7:22 AM IST

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ ( യു.എൻ ) പാലസ്തീന് പൂർണ അംഗത്വം നൽകുന്നതിനായി രക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയം വീ​റ്റോ ചെയ്ത് യു.എസ്. 12 അംഗങ്ങൾ അനുകൂലിച്ചു. യു.കെയും സ്വിറ്റ്‌സർലൻഡും വിട്ടുനിന്നു. നിലവിൽ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് പാലസ്തീന് യു.എന്നിൽ നൽകിയിട്ടുള്ളത്. 193 അംഗങ്ങളാണ് യു.എന്നിലുള്ളത്.

പാലസ്തീൻ - ഇസ്രയേൽ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നതിനാലാണ് പ്രമേയത്തെ തടഞ്ഞതെന്ന് യു.എസ് പറയുന്നു. പ്രമേയം എതിർത്തതിലൂടെ പാലസ്തീന്റെ രാഷ്ട്ര പദവിയെ എതിർക്കുന്നില്ലെന്നും എന്നാൽ ബന്ധപ്പെട്ട കക്ഷികൾ തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെയാണ് തീരുമാനെടുക്കേണ്ടതെന്നും യു.എസ് വ്യക്തമാക്കി.

Advertisement
Advertisement