യു.എ.ഇയിൽ വീണ്ടും  മഴയ്ക്ക് സാദ്ധ്യത

Saturday 20 April 2024 7:26 AM IST

ദുബായ്: യു.എ.ഇയിൽ വീണ്ടും കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്‌തേക്കും. തീരദേശങ്ങളിൽ താപനില താഴാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടിലായ ദുബായ് അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്തുന്നുണ്ടെങ്കിലും ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ മടങ്ങിയെത്തിയിട്ടില്ല. അതേ സമയം, ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഇന്നലെ നിറുത്തിവച്ചിരുന്നു. ദുബായിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് 48 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയതാണ് കാരണം. നിയന്ത്രണം നാളെ ഉച്ചയ്ക്ക് 12 വരെ തുടരും. ദുബായിൽ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നതിന് നിയന്ത്രണമുണ്ടാകില്ല. സാധ്യമായത്രയും പെട്ടെന്ന് സർവീസുകൾ പുനഃരാരംഭിക്കുമെന്നും ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ക്യാൻസലേഷൻ തുക ഉൾപ്പെടെ തിരികെ നൽകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ദുബായിലേക്ക് അടിയന്തര ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കാൻ പൗരന്മാരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement