തപാൽ വോട്ട് ചെയ്യാൻ ജില്ലാ കളക്ടറും

Saturday 20 April 2024 8:42 PM IST

ഇടുക്കി : ജില്ലാ കളക്ടർ ഷീബാ ജോർജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ് കളക്ടർ. കുയിലിമല സിവിൽ സ്റ്റേഷനിലെ സമ്പാദ്യഭവനിൽ സജ്ജീകരിച്ച വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററിലാണ് കളക്ടർ തപാൽ വോട്ട് നിർവഹിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കായി ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം നിർവഹിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

Advertisement
Advertisement