കുട്ടികളുടെ അശ്ലീല വീഡിയോകൾ ലഭിച്ചാൽ ചെയ്യേണ്ടതെന്ത്, മുന്നറിയിപ്പുമായി സുപ്രീംകോടതി

Saturday 20 April 2024 8:52 PM IST

ന്യൂഡൽഹി : കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ലഭിച്ചാൽ ഉടന അവ ഡിലീറ്റ് ചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. അല്ലെങ്കിൽ നിയമപരമായ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നി‌ർദ്ദേശം

ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല വീഡിയോകളിൽ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ഹർജി വിധി പറയാനായി സുപ്രീംകോടതി മാറ്റിവച്ചു.

കുട്ടികൾ ഉൾപ്പെട്ടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും അത് കാണുകയും ചെയ്യുന്നത് പോക്സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത ശേഷം മറ്റാർക്കെങ്കിലും ഫോർവേഡ് ചെയ്താൽ മാത്രമേ ഐ.ടി ആക്ടിലെ 67 ബി പ്രകാരം കുറ്റകരമാകുകയുള്ളൂ എന്നാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്.

Advertisement
Advertisement