പേക്കടത്ത് അക്ഷര വെളിച്ചത്തിന് തുടക്കം

Saturday 20 April 2024 9:15 PM IST

തൃക്കരിപ്പൂർ: പേക്കടം അക്ഷര ഗ്രന്ഥാലയത്തിൽ അക്ഷര വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഓരോ ദിവസവും കുട്ടികൾ ഗ്രന്ഥശാലയിലെത്തി പുസ്തകങ്ങൾ എടുത്ത് വായിച്ച് കുറിപ്പുകളെഴുതും. സാഹിത്യകൃതികളിൽ പശ്ചാത്തലമായി വരുന്ന കടലോരം, കായലോരം, പുഴയോരം, കാവുകൾ തുടങ്ങിയ പ്രകൃതിയിടങ്ങളിലായിരിക്കും പുസ്തകവായന. വായനാനന്തരം കൃതികളുടെ വിവിധ ആവിഷ്ക്കാരങ്ങളായി ഏകപാത്ര നാടകം, സംഗീതശില്പം, മൈമിംഗ്, ചിത്രരചന എന്നിവയും കുട്ടികൾ ഒരുക്കും. കുട്ടികളുടെ സ്വതന്ത്ര ആവിഷ്ക്കാരങ്ങളും വായനാ കുറിപ്പുകളും ഉൾപ്പെടുത്തി കൈയെഴുത്ത് മാസിക പുറത്തിറക്കാനും ആസൂത്രണം ചെയ്തിട്ടുണ്ട്.മികച്ച വായനക്കാരായ കുട്ടികൾക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകും. സമാപനത്തോടനുബന്ധിച്ച് വായനാ യാത്രയുമുണ്ടാകും. വായനാ വെളിച്ചത്തിന്റെ ഉദ്ഘാടനം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വേണുഗോപാലൻ നിർവഹിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് വി.എം.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ വി കൃഷ്ണപ്രസാദ്, കെ പുഷ്പ, ടി വാസന്തി എന്നിവർ സംസാരിച്ചു.

Advertisement
Advertisement