തിരഞ്ഞെടുപ്പ് ദിവസം അവധി നൽകണം

Saturday 20 April 2024 9:20 PM IST

കണ്ണൂർ: തിരഞ്ഞെടുപ്പ് ദിവസമായ 26ന് സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ ഏതെങ്കിലും സ്ഥാപനത്തിലോ, വാണിജ്യ സ്ഥാപനത്തിലോ, വ്യവസായ സ്ഥാപനത്തിലോ, മറ്റെതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനർഹതയുള്ള ആളുകൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി തൊഴിലുടമ നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ വോട്ടർമാർക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് തൊഴിലുടമ പ്രത്യേക വേതനത്തോട് കൂടി അനുമതി നൽകണം. കേരളത്തിൽ താമസിക്കുന്ന കർണാടക വോട്ടർമാർക്ക് അവരുടെ സംസ്ഥാനത്തെ വോട്ട് ചെയ്യുന്നതിന് വേതനത്തോട് കൂടിയ അവധി തൊഴിലുടമകൾ നൽകണം. ഈ ഉത്തരവ് ഐ ടി മേഖല, പ്ലാന്റേഷൻ മേഖല എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കുമെന്നും ലേബർ ഓഫീസർ അറിയിച്ചു.

Advertisement
Advertisement