വെടിക്കെട്ട് വെെകിയത് പരിശോധിക്കും: മന്ത്രി

Saturday 20 April 2024 9:25 PM IST

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് വൈകിയത് യാഥാർത്ഥ്യമാണെന്നും ഇക്കാര്യത്തിൽ പൊലീസിനെതിരെ അടക്കം എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കെ.രാജൻ. ഇത് രാഷ്ട്രീയ വിവാദമാക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ല. പൂരത്തിനുണ്ടായ ബുദ്ധിമുട്ടുകൾ പരിശോധിക്കും. ഉദ്യോഗസ്ഥരുടെ പരിചയക്കുറവുണ്ടായിരിക്കാം. പക്വതയോടെയാണ് ദേവസ്വങ്ങൾ സഹകരിച്ചത്. പൂരവും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ല. ഇക്കാര്യത്തിൽ ആർക്കും സങ്കുചിത താത്പര്യങ്ങൾ ഇല്ല. എല്ലാ രാഷ്ട്രീയ കക്ഷികളും കൂടി ആലോചിച്ച ശേഷമാണ് പൂരം നടത്തിയത്. ദേവസ്വങ്ങളുടെ അഭിപ്രായവും പരിഗണിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെയും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകക്ഷേത്രങ്ങളുടെയും വിജയമാണ് പൂരത്തിന്റെ നടത്തിപ്പെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement