രാഹുൽ ഗാന്ധി തിങ്കളാഴ്ച ചാവക്കാട്ട് 

Saturday 20 April 2024 9:36 PM IST

തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ചാവക്കാട് സെന്ററിൽ പ്രസംഗിക്കും. ഉച്ചയ്ക്ക് 1.30ന് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള ചത്വരം ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുകയെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.

സ്ഥാനാർത്ഥികളായ കെ.മുരളീധരൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, ദേശീയ സംസ്ഥാന നേതാക്കളായ കെ.സി.വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി.മോഹൻ, വിശ്വനാഥ പെരുമാൾ, ടി.എൻ.പ്രതാപൻ എം.പി തുടങ്ങിയവർ പങ്കെടുക്കും

Advertisement
Advertisement