ഉത്സവത്തിന് ലൈറ്റ്കെട്ടുമ്പോൾ യുവാവ് ഷോക്കേറ്റു മരിച്ചു

Sunday 21 April 2024 6:05 AM IST

വിതുര:ഉത്സവത്തിന് സീരിയിൽലൈറ്റ് കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വിതുര കല്ലൻകുടി തച്ചരുകാല ചൂലാമരുതുംമൂട് തടത്തരികത്ത് വീട്ടിൽ മധുസൂദന ന്റെയും ഇന്ദിരയുടേയും മകൻ മനുലാൽ (28) ആണ് മരിച്ചത്.തൊളിക്കോട് പുളിച്ചാമല കുളമാൻകോട് ദേവീക്ഷേത്രത്തിലെ ഉൽസവത്തിനായി വെള്ളിയാഴ്ച രാത്രിയിൽ പുളിച്ചാമല ജംഗ്ഷനിൽ സീരിയൽ ലൈറ്റ് കെട്ടുന്നതിനിടയിലാണ് അപകടം.ഷോക്കേറ്റ് ഏണിയിൽ നിന്നു നിലത്തുവീണ മനുലാലിലെ ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശ്രുതി. മക്കൾ: അമ്മു, ആദി.

Advertisement
Advertisement