പുസ്തകചർച്ച നടത്തും

Sunday 21 April 2024 1:27 AM IST

ചേർത്തല: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കേരള സാബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആലപ്പുഴ വേൾഡ് ഡ്രാമാ​റ്റിക്ക് സ്​റ്റഡിസെന്ററിന്റെ സഹകരണത്തോടെ 23 ന് പുസ്തക ചർച്ച സംഘടിപ്പിക്കും. ഡോ.സാംജി വടക്കേടത്തിന്റ തനത് കുട്ടനാട് ദേശ ചരിത്രവും സംസ്‌കാരവും എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ചയെന്ന് പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, കോ- ഓഡിനേ​റ്റർ രാജു പള്ളിപ്പറമ്പിൽ,എം.ഇ.ഉത്തമകുറുപ്പ്,കെ.ആർ.കുറുപ്പ് മാരാരിക്കുളം എന്നിവർ പറഞ്ഞു.
വൈകിട്ട് 4ന് ആര്യാട് വേൾഡ് ഡ്രാമാ​റ്റിക് സ്​റ്റഡി സെന്റർ ഹാളിൽ ചേരുന്ന യോഗത്തിൽ
ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിക്കും.ആര്യാട് ഭാർഗവൻ ഉദ്ഘാടനം ചെയ്യും. ടോം ജോസഫ് ചമ്പക്കുളം നേതൃത്വം നൽകും. ബി.ജോസുകുട്ടി മുഖ്യ പ്രഭാഷണം നടത്തും. എഴുത്തുകാരൻ വയലാർ ഗോപാലകൃഷ്ണനെ കവി ഫിലിപ്പോസ് തത്തംപള്ളി ആദരിക്കും.

Advertisement
Advertisement