ക്രിട്ടിക്കൽ ബൂത്തുകളിൽ കേന്ദ്ര സായുധസേന

Sunday 21 April 2024 1:34 AM IST

ആലപ്പുഴ: ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളിൽ സെൻട്രൽ ആംഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (സി.എ.പി.എഫ്.) സേവനം ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ സെൻസിറ്റീവ് ബൂത്തുകളിൽ ക്യാമറ സാന്നിദ്ധ്യം ഉറപ്പാക്കും. ക്രിട്ടിക്കൽ ബൂത്തുകളുടെ പ്രവേശന കവാടത്തിലും അകത്തും ക്യാമറ നിരീക്ഷണം ഉണ്ടാകും. വെബ്കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തും. 250ഓളം വോട്ടിംഗ് മെഷീനുകൾ അധികം എത്തിക്കാൻ നടപടി സ്വീകരിക്കും. പുതുതായി കൊണ്ടുവരുന്ന മെഷീനുകളുടെ ഡെമോൻസ്ട്രേഷനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. തകരാറുകൾ പരിഹരിക്കാനായി ഭെൽ എൻജിനിയർമാരുടെയും സെക്ടറൽ ഓഫീസർമാരുടെയും ഫ്ലോട്ടിംഗ് സംഘത്തെ പോളിംഗ് ദിവസം നിയോഗിക്കും.

കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. നാസർ, കെ.എം.കുഞ്ഞുമോൻ, സഞ്ജീവ് ഭട്ട്, അഡ്വ. കെ.ആർ. മുരളീധരൻ, ആർ.ചന്ദ്രൻ, ആർ. ഉണ്ണികൃഷ്ണൻ, എസ്.എ. അബ്ദുൽ സലാം ലബ്ബ, സുഭാഷ് ബാബു, എ.എം. ഇക്ബാൽ, ഷീൻ സോളമൻ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ

ക്രിട്ടിക്കൽ

ബൂത്തുകൾ

39

സെൻസിറ്റീവ്

ബൂത്തുകൾ

151

Advertisement
Advertisement