കാസർകോട് മണ്ഡലത്തിൽ 4362 പേർ വീട്ടിൽ വോട്ട് ചെയ്തു 85 പിന്നിട്ടവർ 2533 1829 ഭിന്നശേഷിക്കാർ

Saturday 20 April 2024 10:48 PM IST

കാസർകോട്: ലോക്സഭാ മണ്ഡലത്തിൽ രണ്ടുദിവസങ്ങളിലായി വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 4362 പേർ. എൺപത്തിയഞ്ച് പിന്നിട്ട 2533 പേരും 1829 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി.

മണ്ഡലം 85 പിന്നിട്ടവർ ഭിന്നശേഷിക്കാർ

മഞ്ചേശ്വരം 161 -345

കാസർകോട് 222 - 294

ഉദുമ 417 -411

കാഞ്ഞങ്ങാട് 447 - 283

തൃക്കരിപ്പൂർ 360- 243

പയ്യന്നൂർ 494 -145

കല്ല്യാശ്ശേരി 432 - 108


പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു

കാസർകോട് മൂന്ന് ദിവസങ്ങളിലായി നടന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ ജി.എച്ച്.എസ്.എസ് കുമ്പള, കാസർകോട് മണ്ഡലത്തിൽ കാസർകോട് ഗവൺമെന്റ് കോളേജ്, ഉദുമ മണ്ഡലത്തിൽ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞങ്ങാട് മണ്ഡലത്തിൽ ദുർഗ്ഗ ഹയർ സെക്കൻ‌ഡറി സ്‌കൂൾ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലത്തിൽ സ്വാമി നിത്യാനന്ദ പോളി ടെക്നിക്ക് എന്നീ അഞ്ച് കേന്ദ്രങ്ങളിലായാണ് പരിശീലനം നടന്നത്. ജില്ലാ കളക്ടർ കെ. ഇമ്പശേഖറുടെ മേൽ നോട്ടത്തിൽ ട്രെയിനിംഗ് നോഡൽ ഓഫീസറും കാഞ്ഞങ്ങാട് എ.ആർ.ഒയുമായ സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായ ജഗ്ഗി പോൾ, പി.ബിനുമോൻ, നിർമൽ റീത്ത ഗോമസ്, പി.ഷാജു, ട്രെയിനിംഗ് അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.ബാലകൃഷ്ണൻ, ലെജിസ്ലേറ്റീവ് അസംബ്ലി ലെവൽ മാസ്റ്റർ ട്രെയിനേഴ്സ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ

Advertisement
Advertisement